തക്കാളി നിര്‍ത്തിയാല്‍ അങ്ങോട്ട് ആറ്റംബോംബ് കയറ്റി അയക്കും;ഭീഷണിമുഴക്കി പാക്ക് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതിനിഷേധിച്ചതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ഭീഷണി സന്ദേശവുമായി പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടര്‍. പാക്കിസ്ഥാന്റെ കരുത്ത് കണ്ട് പേടിച്ചാണ് ഇന്ത്യ തക്കാളി കയറ്റുമതിനിഷേധിച്ചത്, .തക്കാളി നിര്‍ത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും അങ്ങോട്ടേക്ക് വരുകയെന്നും പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടിങ്ങിനിടെ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി നിര്‍ത്തിവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി42.ടി വി റിപ്പോര്‍ട്ടാണ് ഇത്തരത്തില്‍ ഇന്ത്യയ്ക്കെതിരേ ഭീഷണിമുഴക്കുന്നത്. എന്നാല്‍ ഈ ഭീഷണി റിപ്പോര്‍ട്ടിങ്ങിനെതിരേ വ്യാപകമായ ട്രോളാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ വ്യാപകപ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. പാക്കിസ്ഥാനിലേക്കുള്ള ഇറക്കുമതി തീരുവ 200 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു പാകിസ്താനിലേക്കുള്ള തക്കാളി കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ നടപടിയില്‍ തുടര്‍ന്ന് പാകിസ്താനില്‍ കിലോയ്ക്ക് നൂറ്റിയെണ്‍പത് രൂപയാണ് ഒരു കിലോ തക്കാളിയുടെ വില.

Top