Pakistani jailed for 13 years for Facebook post

ലാഹോര്‍: ഫേസ്ബുക്ക് പേജില്‍ മതനിന്ദാപരമായ പോസ്റ്റിട്ടതിന് പാകിസ്ഥാനില്‍ ഒരാള്‍ക്ക് പതിമൂന്നു വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചു. റിസ്വാന്‍ ഹൈദര്‍(25)നെയാണ് ഭീകര വിരുദ്ധ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രവാചകനായ മുഹമ്മദ് നബിയെ പരാമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റാണ് റിസ്വാന്‍ ഫേസ്ബുക്കിലിട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഷിയാ മുസ്ലീം വിശ്വാസിയായ ഹൈദറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണം സുന്നി മുസ്ലീങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള ആക്ഷേപാര്‍ഹമായ പോസ്റ്റര്‍ ഫേസ് ബുക്കില്‍ ഇട്ടതിനാലാണെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

തടവ് ശിക്ഷ കൂടാതെ 2,50000 പിഴയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്. എന്നാല്‍ റിസ്വാന്‍ തനിക്കെതിരെയുള്ള കുറ്റം നിഷേധിട്ടിട്ടുണ്ട്. മാത്രമല്ല ഇയാള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

റിസ്വാന്‍ ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അയാള്‍ അത് തന്റെ പേജില്‍ പോസ്റ്റര്‍ ചെയ്തിട്ടില്ലായെന്നും റിസ്വാന്റെ വക്കീല്‍ ഷമീം സെയ്ദി വ്യക്തമാക്കി.

2014 ഡിസംബറില്‍ പെഷവാറിലെ സ്‌കൂളില്‍ നടന്ന താലിബാന്‍ ആക്രമണത്തെ തുടര്‍ന്ന് ഭീകരതയെ ചെറുക്കാനായി മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

അടുത്ത കാലത്ത് മതവികാര മുറിപ്പെടുത്തുന്ന പ്രസംഗങ്ങള്‍ നടത്തിയ പല ആത്മീയ നേതാക്കന്മാരെയും അധികൃതര്‍ അറസ്റ്റു ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരു ഷിയാ മുസ്ലീം വിശ്വാസി ഇത്തരത്തിലുള്ള കേസില്‍പ്പെടുന്നത് അപൂര്‍വമായെ സംഭവിക്കാറുള്ളു. കഴിഞ്ഞ വര്‍ഷവും ഒരു ഷിയാമുസ്ലീം ഇത്തരത്തിലുള്ള കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

Top