പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കള്‍ നേര്‍ക്ക് നേര്‍

പാക്കിസ്ഥാന്‍ : പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ മൂന്ന് പ്രമുഖ നേതാക്കള്‍ കറാച്ചി മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്,പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പാക്കിസ്ഥാന്‍ തെഹ്രീക്ഇ-ഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്‍ എന്നിവരാണ് മത്സരിക്കുന്ന പ്രമുഖര്‍. സ്വന്തം മണ്ഡലങ്ങളില്‍ നിന്നു തന്നെയാണ് അവര്‍ മത്സരിക്കുന്നത്.

മുന്‍ ഏകാധിപതി പര്‍വേസ് മുഷാറഫും, മുന്‍ കറാച്ചി മേയറുമായ മുസ്തഫ കമാല്‍ കറാച്ചിയില്‍ നിന്നാണ് മത്സരിക്കുന്നത്. ഷെരീഫിന്റെ നാമ നിര്‍ദേശ പത്രിക തിങ്കളാഴ്ച സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ലയാരിയില്‍ നിന്നാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി മത്സരിക്കുന്നത്. 1998 ല്‍ ബേനസീര്‍ ഭൂട്ടോ വിജയിച്ച മണ്ഡലമാണിത്. 1990 ല്‍ ആസിഫ് അലി സര്‍ദാരി വിജയിച്ചതും ഈ മണ്ഡലത്തില്‍ നിന്നാണ്. ലാര്‍കാന മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ബിലാല്‍ ഭീകരതയെ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുമെന്നും വ്യക്തമാക്കി.

Top