കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാനായി ഒന്നേ മുക്കാല്‍ കോടിയുടെ കരാര്‍ ഒഴിവാക്കിയെന്ന് പാക് താരം

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാനായി ഒന്നേ മുക്കാല്‍ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാര്‍ ഒഴിവാക്കിയെന്ന്
പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നുവച്ചത്. ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തല്‍.

രാജ്യത്തിനായി എല്ലാം ഉപേക്ഷിക്കാനും മരിക്കാനും തയ്യാറായിരുന്നു. നോട്ടിങ്ഹാമുമായി എനിക്ക് ഒന്നേ മുക്കാല്‍ കോടി രൂപയോളം വരുന്ന കരാറുണ്ടായിരുന്നു. അതു ഞാന്‍ ഉപേക്ഷിച്ചു. അന്നു ഞാന്‍ ലാഹോറിലുണ്ടായിരുന്നു. അവിടെ എന്താണ് ചെയ്യുന്നതെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ എന്നോടു ചോദിച്ചു. യുദ്ധം തുടങ്ങാന്‍ പോകുകയാണെന്നും ഒരുമിച്ചു മരിക്കാമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കശ്മീരിലെ എന്റെ സുഹൃത്തുക്കളെ വിളിച്ച് ഞാനും പോരാടാന്‍ തയ്യാറാണെന്ന് അറിയിച്ചു.’ അക്തര്‍ പറയുന്നു.

Top