2007ലെ അടിയന്തരാവസ്ഥ: പര്‍വേസ് മുഷറഫിനെതിരെ അറസ്റ്റ് വാറന്റ്

ഇസ്ലാമാബാദ്: 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട രാജ്യദ്രോഹ കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പ്രത്യേക ട്രൈബ്യൂണലിന്റെ അറസ്റ്റ് വാറന്റ്. സ്വത്ത് കണ്ടുകെട്ടാനും ഉത്തരവുണ്ട്.

അടിയന്തരാവസ്ഥയുടെ ഭാഗമായി 100ലധികം ജഡ്ജിമാരെ പുറത്താക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കേസിന്റെ വിചാരണക്കായി എട്ട് മാസം മുമ്പാണ് പെഷാവര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് യഹ്യ അഫ്രീദി തലവനായി മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിച്ചത്.

ട്രൈബ്യൂണലിന്റെ ആദ്യ വാദംകേള്‍ക്കലിലാണ് മുഷറഫിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മുഷറഫിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് ട്രൈബ്യൂണലിന് മുന്നാകെ ഹാജരാക്കണമെന്ന് പ്രോസിക്യൂട്ടര്‍ അക്രം ശൈഖ് ആവശ്യപ്പെട്ടു.

2016 മാര്‍ച്ചില്‍ പാകിസ്താന്‍ വിട്ട് ദുബൈയില്‍ കഴിയുന്ന മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി അതേവര്‍ഷം മേയില്‍ പാക് കോടതി പ്രഖ്യാപിച്ചിരുന്നു.

Top