മസൂദ് അസറിനെ അറസ്റ്റ് ചെയ്യാൻ പാകിസ്താൻ കോടതി ഉത്തരവിട്ടു

പാകിസ്ഥാൻ : ജനുവരി 18ന് മുൻപ് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് പാകിസ്താൻ കോടതി. പാകിസ്താനിലെ ആന്റി ടെററിസം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.2019 ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രശാലിയായിരുന്നു മസൂദ് അസർ.

40 സിആർപിഎഫ് സേനാം​ഗങ്ങളുടെ മരണത്തിനിടയാക്കിയ ആക്രമണം ഇന്ത്യയേയും പാകിസ്താനേയും യുദ്ധസമാന സാഹചര്യത്തിൽ വരെ എത്തിച്ചിരുന്നു.പാകിസ്താനിൽ മസൂദ് അസറുണ്ടെന്നതിന്റെ തെളിവായാണ് അറസ്റ്റ് ഉത്തരവിനെ വിലയിരുത്തപ്പെടുന്നത്. ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്തില്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞു.

Top