തക്കാളിക്ക് ഉഗ്രന്‍ വില; സ്വര്‍ണ്ണം ഉപേക്ഷിച്ച് വിവാഹത്തിന് തക്കാളി മാല അണിഞ്ഞ് വധു

ച്ചക്കറികള്‍ വില കുതിച്ചുയരുകയാണ്. സവാളയും, ഉരുളക്കിഴങ്ങും, ഉള്ളിക്കും പുറമെ തക്കാളി ഉള്‍പ്പെടെയുള്ളവയ്ക്കും വില മുകളിലേക്ക് തന്നെ. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളുടെയും അവസ്ഥ ഇതുതന്നെ. പച്ചക്കറിയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച് തക്കാളി ആഭരണങ്ങള്‍ അണിഞ്ഞാണ് ഒരു വധു ഈ അവസ്ഥയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

പാകിസ്ഥാനിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് വധു സ്വര്‍ണ്ണത്തിന് പകരം തക്കാളി ആഭരണങ്ങളാക്കിയത്. പാക് മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് വധുവിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ ദൃശ്യങ്ങള്‍ സഹിതം ട്വിറ്ററില്‍ പങ്കുവെച്ചത്. തക്കാളി ആഭരണം അണിയാനുള്ള കാരണവും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

Tomato

Tomato

വീഡിയോയില്‍ വധു നല്ല വസ്ത്രം അണിഞ്ഞ്, കമ്മലും, മാലയും, വളയുമെല്ലാം അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആഭരണങ്ങള്‍ തക്കാളി ഉപയോഗിച്ച് നിര്‍മ്മിച്ചവയാണെന്ന് മാത്രം. വിവാഹ സമ്മാനങ്ങളില്‍ പൈന്‍ കുരു പോലും പാക്കറ്റില്‍ പൊതിഞ്ഞ് ലഭിച്ചതായി വധു പറയുന്നു. ‘സ്വര്‍ണ്ണത്തിന്റെ വില വളരെ ഉയരത്തിലാണ്. തക്കാളിയും, പൈന്‍ നട്‌സും വിലപിടിച്ചത് തന്നെ. അതുകൊണ്ടാണ് വിവാഹത്തിന് തക്കാളി ഉപയോഗിച്ചത്’, വധു പ്രതികരിച്ചു.

‘തക്കാളി ആഭരണങ്ങള്‍. ജീവിതത്തില്‍ എല്ലാം കണ്ടുകഴിഞ്ഞെന്ന് തോന്നുന്നവര്‍ക്ക് കാണാം’, എന്ന തലക്കെട്ടുമായാണ് നൈല ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

Top