Pakistani boy cuts off own hand after blasphemy mistake

ലാഹോര്‍: പ്രവാചകനിന്ദ ചെയ്‌തെന്ന കുറ്റബോധത്തെ തുടര്‍ന്ന് പതിനഞ്ചുകാരന്‍ സ്വന്തം കൈ വെട്ടിമാറ്റി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ഹുജ്‌റ ഷാ മുഖീം ജില്ലയില്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

മുഹമ്മദ് അന്‍വര്‍ എന്ന പതിനഞ്ചുകാരനാണ് പ്രവാചകനിന്ദ ചെയ്‌തെന്ന ധാരണയില്‍ സ്വന്തം കൈ വെട്ടിമാറ്റിയത്. ഇതേത്തുടര്‍ന്ന് അന്‍വറിന്റെ മാതാപിതാക്കളും ബന്ധുക്കളും ഗ്രാമവാസികളും അന്‍വര്‍ കൈവെട്ടി മാറ്റിയ സംഭവം വന്‍ ആഘോഷമാക്കി മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പള്ളിയില്‍ കൂടിയ ജനങ്ങളോട് പള്ളി ഇമാം പ്രവാചകനായ മുഹമ്മദ് നബിയെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ നാമം എപ്പോഴും ഉരുവിടും എന്നു പറയുകയും ആരെങ്കിലും പ്രാര്‍ഥന നിര്‍ത്തിയോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ ചോദ്യം തെറ്റായി കേട്ട മുഹമ്മദ് അന്‍വര്‍ കൈ ഉയര്‍ത്തുകയായിരുന്നു.ജനക്കൂട്ടം അന്‍വറിനെ ദൈവനിന്ദ ചെയ്തുവെന്ന് ആരോപിച്ച് കുറ്റപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തിനു ശേഷം വീട്ടിലെത്തിയ അന്‍വര്‍ ഉയര്‍ത്തിയ കൈ വെട്ടി പാത്രത്തിലാക്കി ഇമാമിന് കാഴ്ചവയ്ക്കുകയായിരുന്നു. എന്നാല്‍ ഗ്രാമവാസികളും തന്റെ രക്ഷകര്‍ത്താക്കളും തന്നെ പുകഴ്ത്തുന്ന വീഡിയോ കണ്ടതായി അന്‍വര്‍ പറയുന്നു. ഒരു പരാതിയും കിട്ടാത്തതിനാല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദൈവനിന്ദ പാകിസ്ഥാനില്‍ വൈകാരികമായ പ്രശ്‌നമാണ്.

Top