വാതുവെപ്പ് ; പാക്കിസ്ഥാന്‍ ബാസ്റ്റ്മാന്‍ ഖാലിദ് ലത്തീഫിന് അഞ്ചുവര്‍ഷത്തെ വിലക്ക്

ഇസ്ലാമാബാദ്: വാതുവെപ്പ് കേസില്‍ കുറ്റക്കാരനായ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ഖാലിദ് ലത്തീഫിന് അഞ്ചുവര്‍ഷത്തെ വിലക്കും പത്തു ലക്ഷം രൂപ പിഴയും വിധിച്ചു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതിവിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ പി.സി.ബിയുടെ അഴിമതി വിരുദ്ധ ട്രിബ്യൂണലിന്റേതാണ് നടപടി.

ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് വാതുവെപ്പ് നടന്നത്.

ടെസ്റ്റ് ഓപ്പണിങ് ബാറ്റ്‌സ്മാനായ ഷര്‍ജീല്‍ ഖാന് ട്രിബ്യൂണല്‍ നേരത്തെ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജിയാണ് അഴിമതി വിരുദ്ധ ട്രിബ്യൂണലിന്റെ തലവന്‍. ലത്തീഫ് വാതുവെപ്പുകാരനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ട്രിബ്യൂണലിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ നടന്ന മത്സരങ്ങളിലാണ് വാതുവെപ്പ് നടന്നത്. ട്രിബ്യൂണല്‍ നടപടിക്കെതിരെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Top