പര്‍വേസ് മുഷറഫിന്റെ പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ പാസ്‌പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 മാര്‍ച്ച് 18 ന് മുഷറഫ് ചികിത്സക്കായി ദുബൈയിലേക്ക് പോയിരുന്നു. തുടര്‍ച്ചയായി കേസില്‍ ഹാജരാകാതിരുന്ന അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറൈസ്ഡ് നാഷല്‍ ഐ.ഡി കാര്‍ഡും പാസ് പോര്‍ട്ടും റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ് പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top