പാക്കിസ്ഥാന്‍ നടി മഹിറ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞു

പാക്കിസ്ഥാന്‍ നടി മഹിറ ഖാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സലിം കരിമാണ് വരന്‍. ഇരുവരും പ്രണയത്തില്‍ ആണെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുര്‍ക്കിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്‌.

സലിം കരിം പാക്കിസ്ഥാനിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ സിഇഒ ആണ്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മഹിറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 2007 ല്‍ അലി അസ്‌കരിയെ നടി വിവാഹം കഴിച്ചിരുന്നു എങ്കിലും 2015ല്‍ ഇരുവരും വിവാഹമോചിതരായി.

രണ്‍ബിര്‍ കപൂറിനൊപ്പം സിഗരറ്റ് വലിക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് നേരത്ത മഹറി ഖാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ തക്ക മറുപടിയുമായി മഹിറ ഖാന്‍ രംഗത്ത് വന്നിരുന്നു.

Top