Pakistani actor Mahira Khan dropped from SRK’s film

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം റയീസില്‍ നിന്ന് പാകിസ്താന്‍ നടി മാഹിറ ഖാനെ ഒഴിവാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മാഹിറ ഖാനെ ഒഴിവാക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാവ് റിതേഷ് സിദ്വാനി തീരുമാനിച്ചത്.

ചിത്രത്തിലെ നായികാ കഥാപാത്രത്തെയാണ് മാഹിറ അവതരിപ്പിക്കാനൊരുങ്ങിയത്.

ഉറിയില്‍ സൈനിക ബ്രിഗേഡ് ആക്രമണത്തിനും ശേഷം നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെയും പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുള്ള അഭിനേതാക്കളെ വിലക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. മഹിറാ ഖാനെ വച്ച് ചിത്രീകരണം മുന്നോട്ടു കൊണ്ടു പോകുക ബുദ്ധിമുട്ടായിരുന്നെന്ന് സിദ്വാനി പറഞ്ഞു.

പാകിസ്താനി നടീനടന്‍മാരെ വെച്ച് ചിത്രീകരിക്കാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലായിരുന്നു. ദുബായിലേക്ക് ചിത്രീകരണം മാറ്റാന്‍ അടക്കം നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

പക്ഷേ അതൊന്നും പ്രായോഗികമായിരുന്നില്ല. ഇതിനിടയിലാണ് മാഹിറ സ്വയം ഒഴിയാന്‍ തീരുമാനിച്ചത്. ഇനി രണ്ടാഴ്ചക്കിടയ്ക്ക് പുതിയ നടിയെ കണ്ടെത്തേണ്ടതുണ്ടെന്ന് റിതേഷ് സിദ്വാനി പറയുന്നു.

Top