ഒത്തുകളി ആരോപണം; പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കുമോ?

ഇസ്ലാമബാദ്: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഒത്തുകളി ആരോപണത്തെ തുടര്‍ന്നാണ് താരത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതാണ് താരത്തിന് വിനയായത്. തുടര്‍ന്ന് അക്മല്‍ ചട്ടം ലംഘിച്ചെന്ന് ബോര്‍ഡ് കണ്ടെത്തുകയും ചെയ്തു.

അതേസമയം ഒത്തുകളി ഓഫര്‍ വന്നാല്‍ ടീം മാനേജരെ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്. എന്നാല്‍ താരത്തിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ മറുപടി നല്‍കാന്‍ സമയം അനുവദിച്ചിരിക്കുന്നത് മാര്‍ച്ച് 31 വരെയാണ്.

2014 ലില്‍ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് അക്മല്‍ അറസ്റ്റിലാവുകയായിരുന്നു. 2017 ല്‍ കോച്ച് മിക്കി ആര്‍തറുമായി വഴക്കിട്ടതിന് മൂന്ന് മാസത്തെ വിലക്കും താരം നേരിട്ടിട്ടുണ്ട്. നാല് മാസം മുമ്പ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് താരം രാജ്യത്തിനായി ഏറ്റവും ഒടുവില്‍ കളിച്ചത്.

Top