മസൂദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ തന്നെ; തെളിവുണ്ടെങ്കില്‍ നടപടിയെന്ന്‌. . .

ലാഹോര്‍: ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ രാജ്യത്ത് തന്നെയുണ്ടെന്ന് പാക്കിസ്ഥാന്‍ . പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അതേസമയം, മസൂദ് അസ്ഹറിനെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെങ്കില്‍ ഇന്ത്യ തെളിവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മസൂദ് പാക്കിസ്ഥാനിലുണ്ടെന്നാണ് തന്റെ അറിവ്. അദ്ദേഹത്തിന്‌ ആരേഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും മസൂദ് അസ്ഹറിന് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും മന്ത്രി മെഹമൂദ് ഖുറേഷി വ്യക്തമാക്കി.

ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യ പാക്കിസ്ഥാന് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇന്ത്യ, പാക്കിസ്ഥാനിലെ കോടതികള്‍ അംഗീകരിക്കുന്ന തെളിവ് നല്‍കണമെന്ന വാദമാണ് ഷാ ഉന്നിയിച്ചത്. അതേസമയം, മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ ആഗോള യാത്രാവിലക്കും സ്വത്തുക്കള്‍ മരവിപ്പിക്കലും ആയുധ വിലക്കും നേരിടേണ്ടി വരും.

Top