ലോക ഇലവന് തോല്‍വി; പാക്കിസ്ഥാനു പരമ്പര, വിജയം നേടിയത് 33 റണ്‍സിന്

ലാഹോര്‍: ലോക ഇലവനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ വിജയം.

33 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയം കൊയ്‌തെടുത്തത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം ലോക ഇലവനു മറികടക്കാനായില്ല. ഇതോടെ പരമ്പര പാക്കിസ്ഥാന്‍ 2-1നു സ്വന്തമാക്കി.

സ്‌കോര്‍: പാക്കിസ്ഥാന്‍- 20 ഓവറില്‍ നാലിന് 183, ലോക ഇലവന്‍-20 ഓവറില്‍ എട്ടിന് 150.

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനു വേണ്ടി അഹ്മദ് ഷെഹ്‌സാദ്(89), ബാബര്‍ അസം(48), ഫഖര്‍ സമന്‍(39) എന്നിവര്‍ തിളങ്ങി. ലോക ഇലവന് വേണ്ടി സാമുവേല്‍ ബദ്രി നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഡേവിഡ് മില്ലര്‍(32), തിസാര പെരേര(32) എന്നിവര്‍ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ടീമിനെ വിജയ ലക്ഷ്യത്തില്‍ എത്തിക്കാനായില്ല.

Top