ബലാത്സംഗത്തിന് കടുത്ത ശിക്ഷയുമായി പാക്കിസ്ഥാൻ

പാക്കിസ്ഥാൻ ; ബലാത്സംഗക്കേസിലെ കുറ്റവാളികൾക്ക് ശിക്ഷയായി രാസ ഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് അനുവാദം നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിൽ നിയമ മന്ത്രാലയം സമർപ്പിച്ച കരടിന് ഇമ്രാൻ ഖാൻ അനുവാദം നൽകിയത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

ബലാത്സംഗ കേസുകളിൽ വേഗം വിധി പറയലും സാക്ഷികളെ സംരക്ഷിക്കലും പൊലീസ് സേനയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തലും പുതിയ നിയമത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒട്ടും വൈകാതെ നിയമം നടപ്പാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Top