വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന് ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ പാകിസ്ഥാന്‍ന് ജയം. ഇമാം ഉള്‍ ഹഖിന്റെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് 4/19, പേസര്‍ മുഹമ്മദ് വാസിം 3/34 എന്നിവരുടെ ബൗളിംഗ് മികവിലാണ് ജയം .

ഡേ-നൈറ്റ് ഏകദിനത്തില്‍ പാകിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനെ 120 റണ്‍സിന് തകര്‍ത്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് ലീഡ് നേടി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിറങ്ങിയ വിന്‍ഡീസിനെ അവര്‍ 155 റണ്‍സിന് ഓള്‍ഔട്ടാക്കി. ഇമാം ഉള്‍ ഹഖ് 72 റണ്‍സെടുത്തപ്പോള്‍ ബാബര്‍ അസം 93 പന്തില്‍ 77 റണ്‍സെടുത്തു.

Top