ലോകം മുഴുവന്‍ അഗീകരിച്ചു, എന്നിട്ടും ഇന്ത്യയുടെ വിജയത്തെ അംഗീകരിക്കാതെ മുന്‍ പാക്ക് താരം; പറഞ്ഞത് ഇങ്ങനെ

സിസിന്റെ സ്വന്തം മണ്ണില്‍ പോയി അവരെ തകര്‍ത്തടിച്ച് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നേടിയ ചരിത്ര വിജയം ക്രിക്കറ്റ് ലോകം ഇന്നും ആഘോഷിക്കുകയാണ്. ഈ നേട്ടത്തോടെ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമായാണ് ഇന്ത്യ മാറിയത്. ഇന്ത്യന്‍ ടീമിനെയും കളിക്കാരെയും അഭിനന്ദിച്ച് നിരവധി താരങ്ങള്‍ ഇതിനുശേഷം രംഗത്തെത്തിയിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഓസിസ് വിന്‍ഡീസ് അടക്കമുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖരുമെല്ലാം അക്കൂട്ടത്തില്‍ പെടും. എന്നിട്ട് ഇപ്പോളിതാ ഇന്ത്യന്‍ വിജയത്തെ അംഗീകരിക്കാത്ത രീതിയിലുള്ള പരാമര്‍ശം നടത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം മുഹമ്മദ് യൂസഫ്.

‘ഇപ്പോള്‍ പാക്കിസ്ഥാന്‍ ടീം ഓസ്‌ട്രേലിയയില്‍ പോയിരുന്നുവെങ്കില്‍ അവര്‍ക്കും ജയിക്കാനുള്ള അവസരം കിട്ടുമായിരുന്നു,’ എന്നാണ് ഇന്ത്യയെ പരിഹസിച്ചുകൊണ്ട് യൂസഫ് പറഞ്ഞത്.

യൂസുഫിന്റെ അഭിപ്രായം പാക്കിസ്ഥാന്‍ ജേര്‍ണലിസ്റ്റ് സാദിഖാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത് . നിരവധി പേര് യൂസുഫിന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത് . ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ ഒരിക്കലും ഓസ്‌ട്രേലിയയില്‍ വിജയം നേടാന്‍ സാധിക്കില്ലെന്നും ക്രിക്കറ്റ് പ്രേമികള്‍.

Top