പാക്കിസ്ഥാൻ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്‍ലാമാബാദ് : പാക്കിസ്ഥാൻ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകും. അതിനാല്‍ ആദ്യമായി ആണവായുധം തങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഖാന്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ തുടർന്ന് ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമായതിനിടെയാണ് ഇമ്രാൻ ഖാന്റെ പ്രസ്താവന.

Top