പ്രദേശിക സ്ഥിരതയെ ബാധിക്കുന്ന ഉപഗ്രഹ വിക്ഷേപണം നടത്താന്‍ അനുവദിക്കില്ലെന്ന്‌ പാക്

missile

ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ആരോപണം. കൂടാതെ എല്ലാ രാജ്യങ്ങളും ബഹിരാകാശ സംവിധാനങ്ങള്‍ സമാധാനപരമായി ഉപയോഗിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ബഹിരാകാശ സംവിധാനങ്ങളെല്ലാം സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. അതേസമയം പ്രാദേശിക സ്ഥിരതയെ ബാധിക്കുന്ന തരത്തില്‍ ഇവയൊന്നും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പാക് വിദേശകാര്യ ഓഫിസ് വക്താവ് മുഹമ്മദ് ഫൈസല്‍ മുന്നറിയിപ്പു നല്‍കി.

റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നൂറാമത് ഉപഗ്രഹവുമായിട്ടാണ് പിഎസ്എല്‍വിസി-40 ബഹിരാകാശത്തേക്കു കുതിച്ചത്.

ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉള്‍പ്പെടെയാണ് പിഎസ്എല്‍വിസി-40 വിക്ഷേപിച്ചത്.

Top