Pakistan will continue to support separatists in Kashmir: Nawaz Sharif

ഇസ്ലാമാബാദ്: കശ്മീര്‍ വിഘടനവാദികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.

വിഘടനവാദികള്‍ക്ക് നയതന്ത്രപരമായും അല്ലാതെയുമുള്ള പിന്തുണ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

പാകിസ്താനില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക ഫെഡറല്‍ മന്ത്രിസഭാ യോഗത്തിലാണ് നവാസ് ഷെരീഫ് തന്റെ പ്രസ്താവന വ്യക്തമാക്കിയത്.

19ാമത് സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ ഇന്ത്യമറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുകയാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണവും ചെറുക്കാന്‍ പാകിസ്താന്‍ സജ്ജമാണെന്നും ഷെരീഫ് അറിയിച്ചു.

എന്നാല്‍ ഇന്ത്യന്‍ സൈനിക നടപടിയില്‍ പാക് സര്‍ക്കാരിനും സൈന്യത്തിനുമിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നാണ് സൂചന. ഇന്ത്യയുടെ ആക്രമണത്തെ സര്‍ക്കാര്‍ അപലപിക്കുമ്പോള്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന അഭിപ്രായത്തിലാണ് സൈന്യം.

ഭീകരതയുടെ പേരില്‍ രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഈമാസം അഞ്ചിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും പാകിസ്താന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതേസമയം പാകിസ്താന്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ചൈന ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇന്ത്യയുടെ സൈനിക നടപടിയെ ആരും കുറ്റപ്പെടുത്താന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Top