pakistan will be ready to talk when India is ready: Nafees Zakaria

ഇസ്‌ലാമാബാദ്: ഇന്ത്യ തയ്യാറാണെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന പ്രക്രിയ പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കറിയ. മറ്റൊരു ചോദ്യത്തിന് ഇന്ത്യയും പാകിസ്ഥാനും ഐക്യത്തോടും സമാധാനത്തോടും നിലനില്‍ക്കേണ്ട രണ്ട് അയല്‍രാജ്യങ്ങളാണെന്നും സക്കറിയ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിച്ച ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ കണ്ടെത്തലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ റിപ്പോര്‍ട്ട് സമാഹരിക്കുകയും അതിനു ശേഷം വിവരങ്ങള്‍ വ്യക്തമാക്കാമെന്നും പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ച് വക്താവ് പറഞ്ഞു. കൂടാതെ പാകിസ്ഥാനിലേക്കുള്ള എന്‍.ഐ.എ സംഘത്തിന്റെ സന്ദര്‍ശനത്തിന് ഔദ്യോഗികമായ അപേക്ഷ ലഭിച്ചിട്ടുണ്ടോ എന്ന് കാര്യം തനിക്ക് അറിയില്ലയെന്നാണ് സക്കറിയ പറഞ്ഞു.

Top