പാകിസ്താനിലെ മാലിന്യനിർമ്മാർജ്ജന പരസ്യത്തിനെതിരെ രൂക്ഷ വിമർശനം

ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചി ജില്ലയിലെ ആരോഗ്യവകുപ്പ് നൽകിയ പരസ്യത്തിനെതിരെ രൂക്ഷ വിമർശനം. ശുചീകരണ തൊഴിലിലേക്ക് മുസ്ലീം ഇതര മതസ്ഥരെ ആവശ്യമുണ്ടെന്നാണ് പരസ്യം.രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ശക്തമായ വേർതിരിവാണ് പാകിസ്താൻ നിരന്തരം കാണിക്കുന്ന വേർതിരിവാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് പരസ്യത്തിന് എതിരെ ഉയരുന്ന ആരോപണം.

എസ്‌ജി‌ഡി ഡൽഹി പി കോളനി, എസ്‌ജിഡി സ്‌പെഷ്യൽ ലെപ്രസി ക്ലിനിക്, എസ്‌ജിഡി ചക്കിവാര എന്നിവിടങ്ങളിൽ ഒഴിവുള്ള 5 ശുചീകരണ തൊഴിലാളികളുടെ തസ്തികകളിലേക്കാണ് ഹിന്ദുക്കളും, ക്രിസ്ത്യാനികളും അടക്കമുള്ളവരുടെ അപേക്ഷ ക്ഷണിക്കുന്നത് .

സാനിറ്ററി ജോലികൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമേ ഏറ്റെടുക്കാനാകൂ എന്ന് ആരോഗ്യ വകുപ്പ് റിക്രൂട്ട്‌മെന്റ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു പരസ്യത്തിലൂടെ ആരോഗ്യവകുപ്പ് ഉദ്ദേശിച്ചത് മുസ്ലീങ്ങൾ ‘ശുചീകരണ ജോലികൾക്ക്’ യോഗ്യരല്ലെന്നും ഇത് മുസ്ലിം ഇതര വിഭാഗത്തിനു മാത്രമുള്ളതാണെന്നുമാണ് . അതുകൊണ്ട് തന്നെ ഈ പരസ്യത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

എന്തുകൊണ്ടാണ് ഇത്തരം ജോലികൾ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് മാത്രമായി നീക്കി വച്ചിരിക്കുന്നതെന്ന ചോദ്യവുമായി പാകിസ്താൻ ഹിന്ദു സന്നദ്ധ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട് . ‘ ഇത്തരം വിവേചനപരമായ ജോലികൾ നിങ്ങൾക്കായി വച്ചോളൂവെന്നും , മികച്ച സ്ഥാനത്ത് തുടരാൻ ഞങ്ങൾ ദിവസവും കഠിനാധ്വാനം ചെയ്യുമെന്നും ‘ ഹിന്ദു മത വിശ്വാസികൾ പറയുന്നു .

 

Top