പാകിസ്ഥാനില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലൈംഗിക അതിക്രമങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍, ശൈശവ വിവാഹം തുടങ്ങി വിവിധ രീതികളിലുള്ള അതിക്രമങ്ങളിലാണ് വര്‍ധനവുണ്ടായത്. 2020ല്‍ മാത്രം ദിവസം എട്ട് കുട്ടികളെങ്കിലും വിവിധ രീതികളില്‍ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് കണ്ടെത്തല്‍. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന സാഹില്‍ പുറത്തിറക്കിയ ‘ക്രൂവല്‍ നമ്പേഴ്സ് 2020’ എന്ന പഠന റിപ്പോര്‍ട്ടിലാണ് പാകിസ്ഥാനിലെ ഗുരുതര സാഹചര്യം വിശദീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ 84 ദേശീയ-പ്രാദേശിക ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൂടുതലും അതിക്രമങ്ങള്‍ക്കിരയാകുന്നത്. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top