നൗഷേര മേഖലയില്‍ വീണ്ടും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

Pakistan Violates Ceasefire

നൗഷേര: ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. നൗഷേരയിലെ മണ്‍പൂര്‍, ദനാക, ഗാന്യ രജൗരി എന്നീ പ്രദേശങ്ങളിലാണ് യാതോരു തരത്തിലുള്ള പ്രകോപനങ്ങളും ഇല്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്.

ജനുവരി 26ന് ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് പാക്ക് സൈന്യം നൗഷേരയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

Top