കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍

രാജോരി: ജമ്മു കശ്മീരില്‍ പാക്ക്‌ പ്രകോപനം. കശ്മീരിലെ രാജോരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

Top