Pakistan violates ceasefire again, targets Indian posts in Nowshera town

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നൗഷേറ സെക്ടറിലെ നാല് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്ക് സൈന്യം വ്യാപകമായി വെടിയുതിര്‍ത്തു.

ഇന്ത്യന്‍ സൈനികര്‍ക്കു പരുക്കില്ല. പാക്ക് പ്രകോപനത്തിനു സൈന്യം തക്ക മറുപടി നല്‍കിയതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പാക്ക് അധീന കശ്മീരിലെ മിന്നലാക്രമണത്തിനുശേഷം വ്യാപക വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

പാക്ക് സൈന്യം തുടര്‍ച്ചയായി കരാര്‍ ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ബിഎസ്എഫ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.

നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

Top