പാകിസ്താന് ഇരുട്ടടി നല്‍കി യുഎഇ

ഇസ്ലാമാബാദ് : ഭരണപ്രതിസന്ധിയ്ക്ക് ആശ്വാസം ലഭിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇരുട്ടടിയുമായി യുഎഇ. നിക്ഷേപമായി പാകിസ്താന് നല്‍കിയ പണം തിരിച്ചു ചോദിച്ചിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. ഒരു ബില്യണ്‍ ഡോളറാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനില്‍ യുഎഇ നിക്ഷേപിച്ചത്.വെള്ളിയാഴ്ചയാണ് നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണം തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്.

തകര്‍ന്ന സമ്പദ്വ്യവസ്ഥയില്‍ ഞെരിപിരി കൊള്ളുന്ന പാകിസ്താന് ഇത്രയും വലിയ തുക തിരികെ നല്‍കുക അസാദ്ധ്യമാണ്. ഇക്കാര്യം യുഎഇ അധികൃതരെ അറിയിക്കാനുള്ള തത്രപ്പാടിലാണ് പാകിസ്താന്‍.ഇത്രയും വലിയ തുക തിരിച്ച് നല്‍കിയാല്‍ അത് നിലവിലെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നാണ് പാകിസ്താന്‍ പറയുന്നത്. അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ പാകിസ്താനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് യുഎഇയുടെ നീക്കം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസം മുട്ടുകയായിരുന്ന പാകിസ്താന് കൊറോണ വ്യാപനം ഇരട്ടി പ്രഹരമാണ് നല്‍കിയത്. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കൊറോണ വ്യാപനത്തിനിടെ 1.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

 

 

Top