അണ്ടര്‍ 15 സാഫ് കപ്പ് ; പാകിസ്ഥാനെ നേരിട്ട ഇന്ത്യയ്ക്ക് തോല്‍വി

ണ്ടര്‍ 15 സാഫ് കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. പാകിസ്ഥാനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പരാജയം ഏറ്റു വാങ്ങിയത്.

കളിയുടെ മുപ്പതാം മിനുട്ടിലാണ് പാകിസ്ഥാന്‍ ആദ്യ ലീഡ് എടുത്തത്. രണ്ടാം പകുതിയില്‍ ഇന്ത്യ ഒപ്പം എത്തിയെങ്കിലും സമനില വീണ്ടും തകര്‍ന്നു. കളിയുടെ 85ആം മിനുട്ടിലായിരുന്നു പാകിസ്താന്‍ വിജയ ഗോള്‍ നേടിയത്. അദ്‌നാനാണ് പാകിസ്ഥാന്റെ രണ്ട് ഗോളുകളും നേടിയത്. ഇനി ഭൂട്ടാനുമായാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മത്സരം.

Top