കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം ;പാക്കിസ്ഥാന്റെ പൊള്ളയായ വാദം അവര്‍ മാറ്റില്ലെന്ന് ഇന്ത്യ

Pakistan told Jammu

ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതിന്മേലുള്ള പാക്കിസ്ഥാന്റെ പൊള്ളയായ അവകാശവാദം ഒരിക്കലും അവര്‍ മാറ്റില്ലെന്നും ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രതിനിധിയുടെ കാശ്മീര്‍ സംബന്ധിച്ച പരാമര്‍ശത്തിനായിരുന്നു ഇന്ത്യയുടെ മറുപടി.

വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റങ്ങളുടെ ശുചീകരണം എന്നിവ സംബന്ധിച്ച് യു.എന്നില്‍ നടന്ന സംവാദത്തിനിടെയായിരുന്നു പാക് പ്രതിനിധി മലീഹ ലോധി കശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. കാശ്മീരിലെ ജനങ്ങള്‍ കൊലപാതകമടക്കമുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെന്നും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം കാരണം കൂട്ടത്തോടെ അന്ധരാവുകയാണെന്നും ലോധി ആരോപിച്ചു.

എന്നാല്‍, ലോധിയുടെ അനവസരത്തിലുള്ള കാശ്മീര്‍ പരാമര്‍ശത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഒരു ദശാബ്ദത്തിനിടെ ഇത്തരമൊരു പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ അംഗരാജ്യങ്ങളില്‍ ഒരാള്‍ കശ്മീരിലെ പ്രശ്‌നം ഉന്നയിക്കാന്‍ ഈ വേദിയെ ദുരുപയോഗം ചെയ്യുകയാണെന്ന് പാക്കിസ്ഥാനെ ഉന്നംവെച്ച് യു.എന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി സന്ദീപ് കുമാര്‍ ബയ്യപ്പു വ്യക്തമാക്കി.

Top