ഇന്ത്യയെ കൊണ്ട് ഇത്ര ബുദ്ധിമുട്ടില്ല; ‘ഇവ’ മൂലം വിമാനങ്ങള്‍ വാടകയ്ക്ക് വിളിച്ച് പാകിസ്ഥാന്‍

യല്‍ക്കാര്‍ സ്‌നേഹമുള്ളവരായാല്‍ നല്ലത്, എന്നാല്‍ ഇടഞ്ഞാല്‍ ഏറ്റവും വലിയ ദുരിതവുമാണ്. ഇന്ത്യക്ക് നേരെ പാകിസ്ഥാന്‍ പതിവായി നടത്തുന്ന പതിവ് പരിപാടികള്‍ മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായി കിടക്കുകയാണ്. എന്നാല്‍ ഇന്ത്യയേക്കാള്‍ വലിയൊരു തലവേദനയാണ് ഇപ്പോള്‍ പാകിസ്ഥാനില്‍ അടയിന്തര നടപടികള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദശകത്തിനിടെയുള്ള ഏറ്റവും വലിയ വിള നശിപ്പിക്കുന്ന പ്രാണികളുടെ മുന്നേറ്റമാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വെല്ലുവിളിയാകുന്നത്. പ്രാണികളെ പേടിച്ച് ഇസ്ലാമാദില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും വിളിച്ചുചേര്‍ത്തു. വിളനശിപ്പിക്കുന്ന പ്രാണികളെ ഉന്മൂലനം ചെയ്യാന്‍ എല്ലാ ശ്രോതസ്സുകളും ലഭ്യമാക്കുമെന്നാണ് ഖാന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

വിള നശിപ്പിക്കുന്ന പ്രാണികളുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. പ്രശ്‌നബാധിത മേഖലകളില്‍ ആകാശത്ത് നിന്നും സ്‌പ്രേ അടിയ്ക്കാനായി ചൈന, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാനും പാക് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

സിന്ധ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം 168,701 ഏക്കര്‍ കൃഷിഭൂമിയും, 997,260 ഏക്കര്‍ പാഴ്ഭൂമിയിലും പ്രാണികള്‍ പ്രശ്‌നക്കാരായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിന്ധിലെ നാറാ മരുഭൂമിയിലാണ് ആദ്യം വിളനശിപ്പിക്കുന്ന പ്രാണികളെ കണ്ടെത്തിയത്. ഇറാന്‍ അതിര്‍ത്തി കടന്ന് ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നാണ് ഇവ രാജ്യത്ത് എത്തിയത്. പ്രശ്‌നം രൂക്ഷമായതോടെ കൃഷിക്കാര്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാക് സര്‍ക്കാര്‍ നടപടി പ്രശ്‌നത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും അവര്‍ തേടിയിട്ടുണ്ട്.

Top