പാക്കിസ്ഥാനില്‍ അഞ്ചാം പനി ബാധിച്ച് 7 കുട്ടികള്‍ മരിച്ചു;പ്രതിരോധ നടപടികള്‍ ആരംഭിച്ചു

പാക്കിസ്ഥാന്‍: സിന്ധിലെ കശ്‌മോര്‍, കാന്‍ഡ്‌കോട്ട്, ഘോട്ട്കി എന്നീ ജില്ലകളില്‍ അഞ്ചാംപനി ബാധിച്ച് 7 കുട്ടികള്‍ മരിച്ചു. രണ്ടു വയസ്സുള്ള റിയാസ് മാലിക്, മൂന്ന് വയസുള്ള സാദൊറി മാലിക്, നാല് വയസ്സുകാരനായ അയീഷ മാര്‍വാരി എന്നിവരാണ് അഞ്ചാം പനി ബാധിച്ച് മരിച്ചത്. താങ്‌വാനി മേഖലയില്‍ രണ്ട് വയസുള്ള ഷമായ് മാലിക്കും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

താങ്‌വാനിമേഖലയിലെ വിവിധ ഭാഗങ്ങളില്‍ മീസില്‍സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. കര്‍ത്താര്‍ ലാല്‍ പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിലേക്ക് മെഡിക്കല്‍ ടീമുകളെ അയച്ചിട്ടുണ്ട്. രോഗബാധിതരായ കുട്ടികളെ ചികിത്സിക്കുകയും മറ്റുള്ളവര്‍ക്ക് രോഗപ്രതിരോധ കുത്തിവയ്ക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ രക്തസാമ്പിളുകള്‍ ലാബറട്ടറി പരിശോധനകള്‍ക്കായി ഇസ്ലാമാബാദിലേക്ക് അയച്ചിട്ടുണ്ട്.

Top