പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ്: ഹാഫിസ് സയിദ് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്‌

hafis

ലാഹോര്‍: പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ ജമാ അത്ത് ഉദ്ദഅ്‌വ നേതാവും മുംബൈ ഭീകരാക്രമണ കേസിലെ ബുദ്ധികേന്ദ്രവുമായ ഹാഫിസ് സയിദ് മത്സരിക്കില്ല. എന്നാല്‍ ജമാ അത്ത് ഉദ്ദഅ്‌വയുടെ 200 സ്ഥാനാര്‍ഥികള്‍ ദേശീയ, പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ ജനവിധി തേടും.

ജമാ അത്ത് ഉദ്ദഅ്‌വയുടെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിന്(എം.എം.എല്‍) തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനാല്‍ സജീവമല്ലാത്തതും രജിസ്‌ട്രേഷനുള്ളതുമായ അല്ലാഹു അക്ബര്‍ തെഹ്‌രീക്(എ.എ.ടി) എന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെയാണ് ഇവര്‍ മത്സരിക്കുക. കസേരയായിരിക്കും ഇവരുടെ തെരഞ്ഞെടുപ്പ് ചിഹ്‌നം.

ഹാഫിസ് സയിദ് മത്സരിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. ജമാ അത്ത് ഉദ്ദഅ്‌വ നേതക്കളേക്കാള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് എം.എം.എല്ലിലേക്ക് വരുന്നവരേയും പാര്‍ട്ടിയിലേക്കു വരുന്ന വിദ്യാസമ്പന്നരായ യുവാക്കളേയും എ.എ.ടിയുടെ ടിക്കറ്റില്‍ മത്സരിപ്പിക്കുമെന്ന് എം.എം.എല്‍ വക്താവ് അഹമ്മദ് നദീം പറഞ്ഞു.

Top