അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി :അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തുവരുന്ന ഇന്ത്യക്കാരെ പാകിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ക്കുനേരെ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ആക്രമണം നടത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കൊല്ലം സെപ്തംബര്‍ മുതല്‍ അഫ്ഗാനില്‍ ജോലി ചെയ്തുവന്ന നാല് ഇന്ത്യന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിയമപ്രകാരം തീവ്രവാദിളായി പ്രഖ്യാപിക്കാനുള്ള ശ്രമം നടന്നിരുന്നുവെന്നും എന്നാല്‍ കൗണ്‍സില്‍ ഇത് തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു.

ബന്ദികളാക്കിയിരുന്ന നിരവധി ഇന്ത്യക്കാരെ, അഫ്ഗാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മോചിപ്പിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ഇന്ത്യന്‍ എംബസിയ്ക്ക് നേരെയും അതിന്റെ കോണ്‍സുലേറ്റുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. 2018 മേയില്‍ അഫ്ഗാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് എന്‍ജിനിയര്‍മാരില്‍ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

പാകിസ്ഥാനില്‍ അഭയം പ്രാപിച്ച് ഇന്ത്യയ്‌ക്കെതിരെ തീവ്രവാദം അഴിച്ചുവിടുന്ന നിരവധി ഭീകര സംഘടനകളെയും വ്യക്തികളെയും ഐക്യരാഷട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സും പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Top