പാകിസ്താനിൽ താലിബാന്‍ ചാവേർ ആക്രമണം; ഹോട്ടൽ തകർന്ന് നാലു മരണം

ഇസ്ലാമാബാദ്: പാകിസ്താനിൽ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. തെക്കൻ പാകിസ്താനിലെ ക്വെറ്റാ മേഖലയിലാണ് ഉഗ്രസ്‌ഫോനം നടന്നത്. ചൈനയുടെ നയതന്ത്രപ്രതി നിധിയടക്കം താമസിച്ചിരുന്ന ഹോട്ടലിലാണ് സ്‌ഫോടനം നടന്നത്. സെറീന എന്ന ആഢംബര ഹോട്ടലാണ് തകർന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് ചൈനീസ് പ്രതിനിധി ഹോട്ടലിൽ ഉണ്ടായിരുന്നില്ല.

ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തുവെന്ന് പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐ അറിയിച്ചു.  ബലൂചിസ്താൻ മേഖലയ്ക്കടുത്ത പ്രദേശമാണ് ക്വെറ്റ. എന്നാൽ നഗര പ്രദേശത്ത് അടുത്ത കാലത്തൊന്നും ഇത്തരം സ്‌ഫോടനം നടന്നിട്ടില്ല.

 

Top