അഫ്ഗാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പാകിസ്ഥാന്‍ താത്കാലികമായി നിര്‍ത്തിവച്ചു

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാക്കിസ്താന്‍ താത്കാലികമായി നിര്‍ത്തിവച്ചു. കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവ് കൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്നാണ് പാക്കിസ്താന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍സ് നല്‍കുന്ന വിശദീകരണം.

വിമാനത്താവളത്തിലെ സൗകര്യക്കുറവിനൊപ്പം റണ്‍വേയില്‍ മാലിന്യക്കൂമ്പാരം പെരുകിയതും സര്‍വ്വീസ് നിര്‍ത്തിവച്ചതിന് കാരണമായി പി ഐ എ പറയുന്നു. താലിബാന്‍ ഭരണം പിടച്ചടക്കിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളുമടക്കം ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ സൗകര്യങ്ങളൊരുക്കിയാലെ സര്‍വ്വീസ് തുടരാനാകുവെന്ന് പി ഐ എ വക്താവ് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

Top