നല്‍കിയ ഓരോ ചില്ലിത്തുട്ടിന്റെയും കണക്ക് വെളിപ്പെടുത്താം: അമേരിക്കയോട് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഭീകരപ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുത്തില്ലെന്നാരോപിച്ച് തങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയ്ക്കു മറുപടിയുമായി പാക്കിസ്ഥാന്‍. അമേരിക്ക നല്‍കിയ ഓരോ ചില്ലിത്തുട്ടിന്റെയും കണക്ക് കണക്ക് പരസ്യപ്പെടുത്താന്‍ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ് ട്വീറ്റ് ചെയ്തു.

അമേരിക്കയോടു മുമ്പുതന്നെ സഹായം വേണ്ടെന്നു പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്കു യാതൊരു സാധുതയുമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാമ്പത്തികസഹായം നിര്‍ത്തലാക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 25.5 കോടി ഡോളറിന്റെ (ഏകദേശം 1630 കോടിരൂപ) സഹായമാണു നിര്‍ത്തലാക്കിയത്.

സാമ്പത്തിക സഹായം കൈപ്പറ്റി അമേരിക്കന്‍ സര്‍ക്കാരുകളെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കുകയായിരുന്നെന്നു പുതുവര്‍ഷത്തെ ആദ്യ ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Top