കുല്‍ഭൂഷനുമേല്‍ കുരുക്ക് മുറുക്കി പാക്കിസ്ഥാന്‍; ഭീകരവാദ കുറ്റവും ചുമത്തിയതായി റിപ്പോര്‍ട്ട്

Kulbhushan-Jadhav

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. ജാദവിനെതിരെ പാക്കിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ്. ഇക്കാര്യം പാക്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പാക്ക് സൈനിക കോടതി കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് വധ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഇടപെടലിനെ തുര്‍ന്ന് ഹേഗിലെ രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.

Top