പതിനായിരക്കണക്കിന് ഭീകരവാദികള്‍ പാക്കിസ്ഥാനിലുണ്ട്; തുറന്ന് സമ്മതിച്ച് ഇമ്രാന്‍ ഖാന്‍

വാഷിങ്ടണ്‍: ഭീകരവാദത്തിന്റെ വിളനിലം എന്ന ചീത്തപ്പേര് സ്വന്തമായുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. അതിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ പലപ്പോഴും ഒറ്റപ്പെടാറുണ്ട്. ഇപ്പോള്‍ ഇതാ 30,000 മുതല്‍ 40,000 വരെ ഭീകരവാദികള്‍ ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

അമേരിക്കസന്ദര്‍ശനത്തിനിടെ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. പരിശീലനം നേടിയഇവര്‍ അഫ്ഗാനിസ്താനിലും കശ്മീരിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്ന ഇന്ത്യന്‍ വാദം ശരിവെക്കുന്നതാണ് ഇമ്രാന്‍ ഖാന്റെവെളിപ്പെടുത്തല്‍.

പാക്കിസ്ഥാനിലെ മുന്‍ സര്‍ക്കാരുകള്‍ക്ക് ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. 2014ല്‍ പെഷവാറില്‍ 150 സ്‌കൂള്‍ വിദ്യാര്‍ഥികളെ പാക്ക് താലിബാന്‍ വധിച്ചതിന് പിന്നാലെ ഭീകര സംഘടനകള്‍ പാക്ക് മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാ രാഷ്ട്രീ പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top