തീവ്രവാദികള്‍ക്കുള്ള സാമ്പത്തിക സഹായം തടയാന്‍ പറ്റുന്നില്ല; പാകിസ്താന്‍ ഗ്രേലിസ്റ്റില്‍

പാരീസ്: ഭീകരവാദികള്‍ക്കുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ പാകിസ്താന് സാധിക്കാത്ത സാഹചര്യത്തില്‍ ഗ്രേലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ന്റെ ശുപാര്‍ശ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഫെബ്രുവരി 21 ന് ഉണ്ടാകും.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിന് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി 11 വര്‍ഷം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞയാഴ്ചയാണ്. എഫ്എടിഎഫിനെയും പാശ്ചാത്യ രാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹാഫിസ് സയീദിന് പാക് കോടതി തടവുശിക്ഷ വിധിച്ചതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ പാകിസ്താന്‍ 39 ല്‍ 12 വോട്ടുകള്‍ ലഭിക്കണം. എന്നാല്‍, കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ അവര്‍ക്ക് മൂന്ന് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ മാസം ചേര്‍ന്ന എഫ്എടിഎഫിന്റെ യോഗത്തില്‍ ചൈനക്ക് പുറമെ മലേഷ്യയുടെയും തുര്‍ക്കിയുടെയും പിന്തുണ പാകിസ്താന് ലഭിച്ചിരുന്നു.

Top