ന്യൂസിലന്‍ഡിനെതിരായ പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാണ്ടിനെതിരായ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. 3-0നു ടി20 പരമ്പര തൂത്തുവാരിയ അതേ 15 അംഗ സ്‌ക്വാഡിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31ന് പരമ്പരയിലെ ആദ്യ മത്സരം അബുദാബിയില്‍ നടക്കും. നവംബര്‍ 2, 4 തീയതികളില്‍ ദുബായിയില്‍ വെച്ചാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

സ്‌ക്വാഡ്: മുഹമ്മദ് ഹഫീസ്, ഫകര്‍ സമന്‍, ബാബര്‍ അസം, ഷാഹിബ്‌സാദ ഫര്‍ഹാന്‍, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഹുസൈന്‍ തലത്, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി, ഹസന്‍ അലി, ഇമാദ് വസീം, വഖസ് മക്‌സൂദ്, ഫഹീം അഷ്‌റഫ്.

Top