പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടെതായി റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

പല വിദേശ രാജ്യങ്ങളിലും സൈറ്റ് ലഭ്യമാകുന്നില്ലെന്ന പരാതി ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ആസ്‌ട്രേലിയ, സൗദി അറേബ്യ, യൂകെ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങള്‍ക്കാണ് സൈറ്റ് പ്രധാനമായും ലഭ്യമാകാത്തത്. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ വെച്ച് പാക്ക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തെ മുന്‍ നിര്‍ത്തി പാക്കിസ്ഥാന് അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ താക്കീത് നല്‍കിയിരുന്നു.

എന്നാല്‍ ഭീകരാക്രമണമല്ല ഹാക്കിങ്ങിന് പിന്നിലുള്ളത് എന്ന് കുല്‍ഭൂഷന്‍ ജാദവിനെതിരെ ഫയല്‍ ചെയ്ത കേസിനെ മുന്‍ നിര്‍ത്തി ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.

Top