പാകിസ്താനിൽ സിഖ് യുവാവിനെ തട്ടിക്കൊണ്ടു പോയ മൂന്ന് പേർ അറസ്റ്റിൽ

ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. പെഷവാറിൽ സിഖ് വിഭാഗത്തിൽപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടു പോയി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുൽബർഗ് സ്വദേശി അവിനാഷ് സിംഗിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. അവിനാഷിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

മൊബൈൽ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അറസ്റ്റിലായ പ്രതികളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിശദാംശങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Top