ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 462 റണ്‍സ് വിജയലക്ഷ്യം

പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 462 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം 181/6 എന്ന നിലയില്‍ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

രണ്ടാം ഇന്നിംഗ്‌സ് 45/3 എന്ന നിലയില്‍ പുനരാരംഭിച്ച പാക്കിസ്ഥാന്‍ 181 റണ്‍സ് നേടി ആറാം വിക്കറ്റായി ആസാദ് ഷഫീക്ക് പുറത്തായപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇമാം ഉള്‍ ഹഖ് (48), ആസാദ് ഷെഫീഖ് (41) എന്നിവരാണ് പാക്കിസ്ഥാന് വേണ്ടി രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങിയത്.

280 റണ്‍സിന്റെ ലീഡുമായാണ് പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. ഓസീസിന് വേണ്ടി ജോണ്‍ ഹോളണ്ട് മൂന്നും നഥാന്‍ ലയണ്‍ രണ്ടും വിക്കറ്റുകള്‍ നേടി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഓസീസ് തകര്‍ന്നടിയുകയായിരുന്നു.

Top