ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്താന് 317 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്താന് 317 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം ആറിന് 187 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിംഗ് പുഃനരാരാംഭിച്ചത്. 53 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഇന്ന് ഓസീസ് നിരയില്‍ തിളങ്ങിയത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത അബ്ദുള്ള ഷെഫീക്കിനെ മിച്ചല്‍ സ്റ്റാര്‍ക് പുറത്താക്കി. ആദ്യ സെഷനില്‍ പാകിസ്താന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലാണ്.

262 റണ്‍സില്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. പാകിസ്താന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദിയും മിര്‍ ഹംസയും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമീര്‍ ജമാലിനാണ് അവശേഷിച്ച രണ്ട് വിക്കറ്റുകള്‍.

Top