പാക്കിസ്ഥാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ; 16 പേര്‍ കൊല്ലപ്പെട്ടു

terrorism

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ മരിച്ചു. പാക്കിസ്ഥാനിലെ വടക്കന്‍ വസിരിസ്ഥാനിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. ഒമ്പത് ഭീകരരും ഏഴ് സൈനികരുമാണ് കൊല്ലപ്പെട്ടത്.

പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്‌ളിക് റിലേഷന്‍സ്(ഐഎസ്പിആര്‍) ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ പൂര്‍ണമായും കീഴ്‌പ്പെടുത്തിയതായും സൈന്യം അറിയിച്ചു.

Top