Pakistan says Donald Trump called Nawaz Sharif ‘a terrific guy’ with ‘a very good reputation’

ഇസ്ലാമാബാദ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിനവാസ് ഷെരിഫ് ഫോണില്‍ ആശയവിനിമയം നടത്തി.

ബുധനാഴ്ച രാത്രിയായിരുന്നു ഫോണ്‍ സംഭാഷണം നടന്നത്. നിലവില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാമെന്ന് ട്രംപ് ഉറപ്പുനല്‍കിയതായി ഷെരിഫിന്റെ ഓഫീസ് അറിയിച്ചു.

നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമം നടത്താന്‍ ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ജനുവരി 20നു മുമ്പ് എപ്പോള്‍ വേണമെങ്കിലും ഫോണ്‍ ചെയ്യാനും ട്രംപ് അനുവാദം നല്‍കി.

ഗംഭീര മനുഷ്യന്‍ എന്നാണ് ട്രംപ്ഷെരിഫിനെ വിശേഷിപ്പിച്ചതെന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ആളുകളുള്ള സ്ഥലങ്ങളില്‍ ഒന്ന് പാക്കിസ്ഥാനാണെന്ന് ട്രംപ് പറഞ്ഞതായും കുറിപ്പില്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ട്രംപിനെ നവാസ് ഷെരിഫ് പാക്കിസ്ഥാനിലേക്കു ക്ഷണിച്ചിട്ടുണ്ട്. നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാക്കിസ്ഥാനെതിരേ ട്രംപ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.

Top