രോഹിതിന്റെ ബാറ്റിങ് ആനന്ദം നല്‍കുന്നു; താരത്തെ പുകഴ്ത്തി പാകിസ്താൻ താരം അബ്ബാസ്

കറാച്ചി: ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയെ പുകഴ്ത്തി പാകിസ്താന്റെ ബാറ്റിങ് ഇതിഹാസം സഹീര്‍ അബ്ബാസ്. രോഹിത് ശര്‍മ്മ ബാറ്റു ചെയ്യുന്നത് കാണുമ്പോള്‍ ടെലിവിഷന് മുന്നില്‍ നിന്ന് താന്‍ മാറാറില്ലെന്നും അദ്ദേഹം ബാറ്റു ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാകാറുണ്ടെന്നും അബ്ബാസ് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘രോഹിതിന്റെ ബാറ്റിങ് എനിക്ക് സംതൃപ്തിയും ആനന്ദവും നല്‍കുന്നു. അദ്ദേഹം ഷോട്ട് തിരഞ്ഞെടുക്കുന്ന രീതിയെ ഞാന്‍ ആരാധിക്കുന്നു. ഏത് പന്തില്‍ ഏത് ഷോട്ട് കളിക്കണമെന്നത് രോഹിത് നേരത്തെ തന്നെ തീരുമാനിക്കും.’ സഹീര്‍ അബ്ബാസ് പറഞ്ഞു.

കോലിയും ഒട്ടും പിന്നിലല്ലെന്നും കോലിയെ എനിക്ക് ഇഷ്ടമാണെന്നും ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നട്ടെല്ല് കോലിയാണെന്നും സഹീര്‍ അബ്ബാസ് പറഞ്ഞിരുന്നു.

Top