Pakistan rewinds to reply: Cites UN, human rights in J&K

ശ്രീനഗര്‍: കാശ്മീര്‍ വിഷയത്തില്‍ പ്രകോപനവുമായി വീണ്ടും പാക്കിസ്ഥാന്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ചര്‍ച്ച ചെയ്യാമെങ്കില്‍ മാത്രം ചര്‍ച്ചയാകാം എന്ന നിലപാട് തള്ളി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയെ പാകിസ്താന്‍ ചര്‍ച്ചയ്ക്കു വിളിച്ചു.

കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാം എന്ന പ്രകോപനപരമായ നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചത്. ഭീകരവാദം ചര്‍ച്ച ചെയ്യണം എന്ന വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കറിന്റെ ക്ഷണത്തോട് പ്രതികരണമായിട്ടാണ് പാക്കിസ്ഥാന്റെ ഈ നിലപാട്.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബ്‌വാലെക്ക് അയച്ച കത്തിലാണ് പാക്കിസ്ഥാന്‍ നിലപാട് അറിയിച്ചത്. പാക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയാണ് കത്തയച്ചത്. കാശ്മീരില്‍ ഇന്ത്യനടത്തുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കലാണു പരമപ്രധാനമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യുഎന്‍ രക്ഷാസമിതിവരെ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കാശ്മീര്‍ പ്രശ്‌നമാണു ചര്‍ച്ച ചെയ്യേണ്ടത്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാട് അംഗീകരിക്കാനാവില്ല. സംഘര്‍ഷമേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം നല്‍കാന്‍പോലും ഇന്ത്യ അനുവദിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

എന്നാല്‍, പാക്കിസ്ഥാന്റെ പ്രകോപനത്തോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദേശിച്ച പ്രകാരമുള്ള പരിഹാരമാണ് കാശ്മീര്‍ വിഷയത്തില്‍ കാണേണ്ടതെന്നു കത്തില്‍ പറയുന്നു. കാശ്മീരില്‍ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടര്‍ക്കഥയാണ്. ഇതുവരെ 66 പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Top