Pakistan resorts to unprovoked firing in Poonch

ജമ്മു: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് മേഖലയിലെ ഇന്ത്യന്‍ കേന്ദ്രങ്ങള്‍ക്കു നേരെയാണ് പാക് സൈന്യത്തിന്റെ വെടിവെപ്പ്.

ആദ്യം ലൈറ്റ് മെഷീന്‍ ഗണ്ണു(എല്‍.എം.ജി)പയോഗിച്ചും പിന്നീട് മീഡിയം മെഷീന്‍ ഗണ്ണുപയോഗിച്ചുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യന്‍ കേന്ദ്രത്തിനു നേരെ തുടരെ ഷെല്ലാക്രമണമവുമുണ്ടായി. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തരിച്ചടിച്ചു.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലുണ്ടായ ഗ്രെനേഡ് ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കാണ് പരിക്കേറ്റത്.

70ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.

ഇന്ത്യപാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കാന്‍ സാധ്യത തെളിയുന്ന സാഹചര്യത്തിലാണ് കശ്മീരില്‍ സൈന്യം തന്നെ പ്രകോപനപരമായി ആക്രമണം നടത്തിയിരിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന പാക് ക്ഷണത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് സാധ്യത വീണ്ടും തെളിഞ്ഞത്

Top